Wednesday, August 12, 2026
HomeNewsപാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം: ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയില്ല

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം: ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയില്ല

ഡൽഹി : പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ഇന്നും സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരാനാണ് സാധ്യത. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി വിദ്യാർഥി സമരങ്ങൾക്കെതിരായി നടന്ന പോലീസ് നടപടിയിൽ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. എന്നാൽ ആഭ്യന്തര മന്ത്രി ഇന്ന് സഭയിൽ എത്തുമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

അതേസമയം, വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്ര വിഷയവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. പ്രതിപക്ഷ ഭരണത്തിലുള്ള ഝാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെ നടന്ന പോലീസ് നടപടികൾ ചർച്ചയാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യത്തിൽ പ്രധാനപ്പെട്ട പല ബില്ലുകളും ചർച്ചകളില്ലാതെയാണ് പാസാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, വിവാദമായ എഫ്‌സിആർഎ ബില്ല് നിലവിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. കേരളത്തിൻ്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്ന ബില്ല് ആറ് മിനിറ്റ് കൊണ്ടാണ് ലോക്‌സഭ ചർച്ച കൂടാതെ പാസാക്കിയെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments