Tuesday, August 11, 2026
HomeBreakingNewsവെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരൻ വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്.

എസ്. ശശിധരൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലാത്തതും അപൂർണ്ണവുമാണെന്ന് കോടതി നിരീക്ഷിച്ചു. റിപ്പോർട്ടിൽ ലഭിച്ച കേസുകളിൽ 30 എണ്ണത്തിൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നാണ് കോടതിയുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments