ലാഹോർ: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ ചർച്ചകൾക്കായി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും സൗദിയിലേക്ക്. ഇറാൻ-യു.എസ് ചർച്ച പുനരാരംഭിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് ദിവസങ്ങൾക്ക് മുമ്പ് പാകിസ്താൻ അറിയിച്ചിരുന്നു.
പാക് മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ ജൂൺ 18ന് കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവർക്ക് പുറമെ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ, മറ്റു ഫെഡറൽ മന്ത്രിമാർ എന്നിവരും ഉന്നതതല സംഘത്തിലുണ്ട്.

