വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“ആളുകളെ കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്”- ട്രംപ് പറഞ്ഞു. എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഒരു ബദലായി മുന്നിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നതെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ആക്രമണ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

