തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം ദിവസമാണ് യുഎസ് ഇറാന്റെ വിവിധ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായുമാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ കമ്മ്യൂണിക്കേഷന്‍ ടവർ തകർന്നു. ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഇറാൻ-യുഎസ് സമാധാന കരാർ തകർക്കാൻ ഇസ്രായേൽ ബോധപൂർവ്വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.
അതേസമയം, ചെങ്കടല്‍ ഉപരോധിക്കാന്‍ യെമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാൻ. ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദാബ് തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുകയാണ്. ഇനിയും ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും ഈ സംഘർഷം ബാധിച്ചിട്ടുണ്ട്. യുദ്ധസാഹചര്യം ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയരുകയാണ്.

