Wednesday, July 15, 2026
HomeGulfട്രയിനര്‍മാര്‍ക്ക് പുതിയ പരിശീലന വിസ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ

ട്രയിനര്‍മാര്‍ക്ക് പുതിയ പരിശീലന വിസ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ

ദമ്മാം : അന്താരാഷ്ട്ര ട്രയിനര്‍മാര്‍ക്ക് പുതിയ പരിശീലന വിസ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ. ലോകോത്തര പ്രതിഭകളായ പരിശീലകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. സൗദി മന്ത്രി സഭ പദ്ധതിക്ക് അംഗീകാരം നല്‍കി. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭ കൗണ്‍സിലാണ് പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

സംസ്ഥാന റവന്യൂ സംവിധാനത്തിനും കൗണ്‍സില്‍ അംഗീകാരം നൽകി. കനേഡിയന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളെ കുറിച്ചും കിരീടവകാശി കൗണ്‍സില്‍ പ്രസ്താവന നടത്തി. മേഖലയിലെ പുതിയ സാഹചര്യങ്ങളും അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും കൗണ്‍സില്‍ അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments