Saturday, June 27, 2026
HomeAmericaസൈബർ സുരക്ഷാ ഭീതിയാൽ വിലക്കേർപ്പെടുത്തിയ ആന്ത്രോപിക്കിൻ്റെ എഐ മോഡലിന് നിയന്ത്രണങ്ങളോടെ അനുമതി നൽകി യുഎസ്...

സൈബർ സുരക്ഷാ ഭീതിയാൽ വിലക്കേർപ്പെടുത്തിയ ആന്ത്രോപിക്കിൻ്റെ എഐ മോഡലിന് നിയന്ത്രണങ്ങളോടെ അനുമതി നൽകി യുഎസ് സർക്കാർ

വാഷിംഗ്ടൺ: കടുത്ത സൈബർ സുരക്ഷാ ആശങ്കകളെത്തുടർന്ന് യുഎസ് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്ന ‘ക്ലോഡ് മൈത്തോസ് 5’ എന്ന അത്യാധുനിക എഐ മോഡലിന് ഭാഗിക റിലീസിങ് അനുമതി. നിർമ്മിത ബുദ്ധി ഗവേഷണ രംഗത്തെ പ്രമുഖരായ ആന്ത്രോപിക് വികസിപ്പിച്ച ഈ മോഡൽ, കമ്പ്യൂട്ടർ സിസ്റ്റങ്ങളിലെ സുരക്ഷാ പിഴവുകൾ മിനിറ്റുകൾക്കകം കണ്ടെത്താൻ ശേഷിയുള്ളതാണ്.ഹാക്കർമാരുടെ കൈകളിൽ എത്തിയാൽ ആഗോളതലത്തിൽ വൻ സൈബർ ആക്രമണങ്ങൾക്ക് ഇത് കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്ന് ഈ മാസം ആദ്യവാരമാണ് യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഇതിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്കയും നിലനിന്നിരുന്നു.യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലൂട്‌നിക് അറിയിച്ചതനുസരിച്ച് കർശന നിബന്ധനകളോടെയാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്കോ സാധാരണ കമ്പനികൾക്കോ ഈ മോഡൽ ലഭ്യമാകില്ല. തിരഞ്ഞെടുത്ത ചില മുൻനിര സൈബർ സുരക്ഷാ സ്ഥാപനങ്ങൾക്കും സർക്കാർ അംഗീകൃത ഇൻഫ്രാസ്ട്രക്ചർ ഏജൻസികൾക്കും മാത്രമേ നിലവിൽ ഇത് ഉപയോഗിക്കാൻ അനുവാദമുള്ളൂ. യുഎസ് സുരക്ഷാ ഏജൻസികളുടെ കർശനമായ നിരീക്ഷണത്തിലായിരിക്കും മോഡലിൻ്റെ പ്രവർത്തനം.സാധാരണ ഉപയോക്താക്കൾക്കായി ആന്ത്രോപിക് തയാറാക്കുന്ന ഇതിൻ്റെ പൊതുപതിപ്പായ ‘ഫേബിൾ 5’ വിപണിയിലെത്തിക്കുന്ന കാര്യത്തിൽ യുഎസ് സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സാങ്കേതിക കമ്പനികളുടെ മേൽ സർക്കാരുകൾ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ നീക്കത്തെ കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments