Sunday, June 7, 2026
HomeBreakingNewsവാഷിംഗ്ടൺ ഡി.സിയിൽ ‘സ്പാർക്ക് ഓഫ് കേരള’ സംഗീത കലാസന്ധ്യ ഹൃദ്യമായി

വാഷിംഗ്ടൺ ഡി.സിയിൽ ‘സ്പാർക്ക് ഓഫ് കേരള’ സംഗീത കലാസന്ധ്യ ഹൃദ്യമായി

വാഷിംഗ്ടൺ ഡി.സി. മലയാളി സമൂഹത്തിന് സംഗീത കലാസന്ധ്യ ഒരുക്കി Kala Entertainmentയും Stage Unlimitedയും ചേർന്ന് സംഘടിപ്പിച്ച ‘Spark of Kerala’ ഹൃദ്യമായി. കേരളത്തിന്റെ നൃത്ത കലാപാരമ്പര്യത്തോടൊപ്പം സംഗീതവും ചേർത്ത ഒരു അപൂർവ സാംസ്കാരിക വിരുന്നായിരുന്നു ഈ പരിപാടി.

പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ നയിച്ച 13 അംഗ ലൈവ് ഓർക്കസ്ട്രയാണ് പരിപാടിയിലെ ശ്രദ്ധേയ ഇനം. അദ്ദേഹത്തിന്റെ മധുരഗാനങ്ങൾക്കും വേദി സാന്നിധ്യത്തിനും പ്രേക്ഷകർ ആവേശകരമായ കൈയടികളോടെ സ്വീകരിച്ചു. കൂടെ കീർത്തന എസ് കെ, ഡയ്യാന ഹമീദ്, അന്ന പ്രസാദ്, സിദ്ദിഖ് റോഷൻ എന്നിവരുടെ പ്രകടനങ്ങൾ വേദിയെ നിറച്ചപ്പോൾ, സംഗീതവും നൃത്തവും ചേർന്ന ഒരു മനോഹര കലാസന്ധ്യയായി പരിപാടി മാറി.

പരിപാടിയുടെ മുഖ്യശില്പികളായ ഡോ. കലാ ഷാഹി, ഡോ. ദിലീപ് കുമാർ എന്നിവരുടെ നേതൃത്വവും, സമഗ്ര ഏകോപനം നിർവഹിച്ച കുട്ടി മേനോൻ്റെ കൃത്യതയും പരിപാടിയെ വിജയത്തിലേക്ക് നയിച്ചു. ദേശീയ ഏകോപനം അരുണ്‍ സുജിത് നിർവഹിച്ചു.

മലയാളത്തിലെ പ്രമുഖ ഗായകനായ ബിജു നാരായണനെ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. മധു നമ്പ്യാർ പൊന്നാട അണിയിച്ച് ആദരിച്ചു. കലാരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും വേദിയിൽ സൃഷ്ടിച്ച മായാജാലത്തെയും സമൂഹം ഹൃദയപൂർവ്വം അംഗീകരിക്കുന്നതിന്റെ പ്രതീകമായിരുന്നു ഈ ആദരം.

പരിപാടിയുടെ വിജയത്തിന് പിന്നിൽ നിരവധി പിന്തുണകരും സ്പോൺസർമാരും ഉണ്ടായിരുന്നു— ദേവ് വേണുഗോപാൽ, മോഹൻ കുമാർ, സലിൽ, ജേക്കബ് എബ്രഹാം, മാരിയറ്റ്, എക്കോനോവയിലെ ഷാജി ജോൺ, പ്രീം നായർ എന്നിവരുടെ പിന്തുണ പരിപാടിയെ വിജയത്തിലേക്ക് എത്തിച്ചു.

പ്രചാരണ പ്രവർത്തനങ്ങൾ കുട്ടി മേനോൻ, ദിലീപ് കുമാർ, അറ്റ്ലാന്റയിലെ ഷാജി ജോൺ എന്നിവർ ചേർന്ന് മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ശബ്ദ സംവിധാനം സുനീഷ്, ലൈറ്റിംഗ് ദിലീപ് കുമാർ, ഓഡിയോ–വിഷ്വൽ സംവിധാനം മസ്സാറ്റോ എന്നിവരുടെ സാങ്കേതിക മികവ് വേദിയെ ഒരു പ്രൊഫഷണൽ കലാമണ്ഡപമാക്കി മാറ്റി.
സമൂഹനേതാക്കളായ രാകേഷ് സഹദേവൻ, ഡോ. മധു നമ്പ്യാർ എന്നിവർ നൽകിയ പിന്തുണയും സാന്നിധ്യവും പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു.
കേരളത്തിന്റെ സംഗീതവും കലയും വാഷിംഗ്ടൺ ഡി.സി.യിൽ ഒരു രാത്രിക്ക് പൂർണ്ണമായി പുനർസൃഷ്ടിക്കപ്പെട്ടതുപോലെ, Spark of Kerala പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments