ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ കൂട്ടുകാരി ഗൗരി സ്പ്രാട്ടിനെ വിവാഹം കഴിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ആമിറിന്‍റെ വസതിയില്‍ വച്ചാകും വിവാഹം റജിസ്റ്റര്‍ ചെയ്യുക. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. സല്‍മാന്‍ഖാനും ഷാറൂഖ് ഖാനും ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
61 വയസാണ് ആമിര്‍ഖാനുള്ളത്. ഗൗരിക്ക് 47 ഉം. ഒന്നിച്ച് കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെയാണ് വിവാഹം ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ‘ബന്ധം നിയമപരമാക്കണമെന്നും ആഘോഷിക്കണമെന്നും ഇരുവരും തീരുമാനിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങളും ഉറ്റവരും മാത്രമാകും സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുക’ എന്നാണ് റിപ്പോര്‍ട്ട്.

