Wednesday, June 3, 2026
HomeAmericaഅമേരിക്കയില്‍ നടത്തിയ ഓപ്പറേഷന്‍ ചെക്ക്മേറ്റില്‍ പിടിയിലായത് 30 ഓളം ഇന്ത്യക്കാര്‍

അമേരിക്കയില്‍ നടത്തിയ ഓപ്പറേഷന്‍ ചെക്ക്മേറ്റില്‍ പിടിയിലായത് 30 ഓളം ഇന്ത്യക്കാര്‍

അമേരിക്കയില്‍ നടത്തിയ ഓപ്പറേഷന്‍ ചെക്ക്മേറ്റില്‍ പിടിയിലായത് 30 ഓളം ഇന്ത്യക്കാര്‍. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്നവരാണ് പിടിയിലാവരെല്ലാം തന്നെ. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ വ്യക്തമാക്കി. രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞിരുന്ന 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ വലിയ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണ്. ഈ 36 പേരില്‍ 30 പേരും ഇന്ത്യന്‍ പൗരന്മാരണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. 

അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 നും 15 നും ഇടയിലാണ് ബോർഡർ പട്രോൾ ഏജന്റുമാർ പരിശോധന നടത്തിയത്. അമേരിക്കയിലുടനീളം കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമവിരുദ്ധമായി വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുമായാണ് ട്രംപ് ഭരണകൂടം ഓപ്പറേഷന്‍ ചെക്ക്മേറ്റിന് തുടക്കമിട്ടത്. കൃത്യമായ രേഖകളില്ലാതെയും നിയമവിരുദ്ധമായും വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അത്തരക്കാരില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബന്ധതയുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നും യുമ സെക്ടർ ആക്ടിംഗ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments