Tuesday, June 2, 2026
HomeNewsകർണാടകയിൽ രണ്ടു മലയാളി മന്ത്രിമാർ: മുഖ്യമന്ത്രിയായി ഡികെയുടെ സത്യപ്രതിജ്ഞ നാളെ

കർണാടകയിൽ രണ്ടു മലയാളി മന്ത്രിമാർ: മുഖ്യമന്ത്രിയായി ഡികെയുടെ സത്യപ്രതിജ്ഞ നാളെ

ബെംഗളൂരു : കർണാടക പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡി കെയ്ക്കൊപ്പം പതിനൊന്ന് മന്ത്രിമാരും നാളെത്തന്നെ ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ട് മലയാളികളും മന്ത്രിസ്ഥാനം ഉറപ്പിച്ചു എന്നതാണ് കേരളത്തിനും ഏറെ ശ്രദ്ധേയമായ വാർത്ത.

പ്രമുഖ നേതാവ് കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങൾ. ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്. വലിയ തർക്കങ്ങൾക്കൊടുവിൽ ഭരണം സുഗമമായി കൈമാറുന്നതിന്റെ ഭാഗമായാണ് പുതിയ മന്ത്രിമാരുടെ ആദ്യപട്ടികയും തയാറാക്കിയിരിക്കുന്നത്. നാളെ വൈകിട്ടോടെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ഏറ്റെടുക്കും. ഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments