Wednesday, May 13, 2026
HomeNewsഇന്ധന വില വർധനവ് താങ്ങാനാവാതെ വിമാന കമ്പനികൾ: അന്താരാഷ്ട്ര...

ഇന്ധന വില വർധനവ് താങ്ങാനാവാതെ വിമാന കമ്പനികൾ: അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ദില്ലി : വിമാന ഇന്ധന വില വർധനവിന് പിന്നാലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. മൂന്ന് മാസത്തേക്ക് സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം. പ്രതിദിനം 100 വിമാന സർവീസുകളാണ് കുറച്ചത്. ദില്ലിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്‍റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കുറക്കുകയും ചെയ്തു. ഇന്ധനവിലയിലെ വ‍ർധനവാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കൂടാതെ വിദേശ റൂട്ടുകൾ നഷ്ടത്തിലുമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തിരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയുമാണ് മറ്റൊരു കാരണം.

എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബൈൽ വിൽസൻ മുൻപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങള്‍ ഉടൻ അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നു ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായു പറഞ്ഞ കാംബൈൽ വിൽസൻ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സർവീസുകൾ പുനഃസ്ഥാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments