വാഷിങ്ടണ്‍: ഇറാനുമായി നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലവും ഏത് സമയവും അവസാനിക്കുന്നതുമാണെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം ആക്രമണം പുനരാരംഭിക്കുന്നതുൾപ്പെടെ എല്ലാ സാധ്യതയും ചർച്ച ചെയ്തെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇറാൻ തകർന്നിരിക്കെ ഒരു കരാറിനുള്ള സാധ്യത ഉറപ്പാക്കാൻ സമ്മർദം തുടരുമെന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ രാജ്യത്തിന് നേർക്കുള്ള ഏതൊരു നീക്കവും ശക്തമായി ചെറുക്കുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.
ട്രംപിന്‍റെ ചൈന സന്ദര്‍ശനം മറ്റന്നാൾ ആരംഭിക്കും. പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ വിഷയം മുഖ്യമാകുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 15നാണ് സന്ദർശനം. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലുണ്ടായ സംഘർഷത്തിൽ പരസ്പരം വലിയ പിന്തുണയാണ് ഇന്ത്യയും യുഎഇയും നൽകിയത്. മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം.

