Wednesday, May 13, 2026
HomeBreakingNewsമുഖമന്ത്രിയെ കാത്ത് കേരളം

മുഖമന്ത്രിയെ കാത്ത് കേരളം

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ആരാണെന്നറിയാൻ ഇനിയും കാത്തിരിക്കണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ തങ്ങുന്നതിനാലാണ് തീരുമാനം വൈകുന്നത്. ഗ്രൂപ്പ് പോരും പരസ്യപ്രതികരണങ്ങളും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായി ഹൈക്കമാൻഡ് വിശ്വസിക്കുന്നു.

നിലവിൽ മൂന്ന് മുതിർന്ന നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. ഇവരാരും തന്നെ മത്സരത്തിൽ നിന്ന് പിൻമാറാൻ തയ്യാറുമല്ല. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കുന്നത് ഗുണകരമാകില്ലെന്ന് നേതൃത്വം വിലയിരുത്തുന്നു.സംസ്ഥാനത്ത് അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോ എന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചുവരികയാണ്. പാർട്ടിയുടെ ഉന്നത സമിതിയുടെ നിർദേശങ്ങൾ മറികടന്നുകൊണ്ടുള്ള നീക്കങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments