സജു വർഗീസ്
(മാപ്പ് പി ആർ ഒ)
ഫിലഡൽഫിയ: മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 9 ശനിയാഴ്ച അഞ്ചുമണിക്ക് മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (7733 Castor Avenue, Philadelphia PA 19252) ആഘോഷിക്കുന്നു. പട്രീഷ്യ ഉമാശങ്കർ (ഡയറക്ടർ ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് IAPC &GOPIO, ഡാളസ്) മുഖ്യാതിഥിയായി പങ്കെടുക്കും. റീജ ഷിബു മോട്ടിവേഷണൽ സ്പീച്ച് നടത്തും. തുടർന്ന് അമ്മമാരെ ആദരിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
വുമൺസ് ഫോറം ചെയർപേഴ്സൺ മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം വിജയകരമാക്കാൻ പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയി അഷിത ശ്രീജിത്ത്, ദീപ തോമസ്,ഫെയ്ത്ത് എൽദോ, ലിസി തോമസ്, സോയ നായർ എന്നിവരും പങ്കാളികളാകുന്നു
“അമ്മ” അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ട് അക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്. മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്. വീഴുമ്പോൾ കൈപിടിച്ച് നടത്തിയും തളരുമ്പോൾ തോളോട് ചേർത്തും എന്നും കരുതലായി ഒപ്പം ഉണ്ടായിരിക്കുന്ന അമ്മമാർക്കായി ഈ ദിനം മാറ്റിവയ്ക്കാം.
വുമൺസ് ഫോറത്തിനൊപ്പം മാപ്പിന്റെ ഭരണസമിതി അംഗങ്ങളായ കൊച്ചുമോൻ വയലത്തിലും,എൽദോ വർഗീസും,ജോൺസൺ മാത്യുവും ഏവരെയും ഈ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

