Wednesday, April 29, 2026
HomeAmericaഇറാന്‍ യുദ്ധത്തിനായി 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്

ഇറാന്‍ യുദ്ധത്തിനായി 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തിനായി യുഎസ് 25 ബില്യണ്‍ ഡോളര്‍ മുടക്കിയെന്ന് യുഎസ്. ഉന്നത പ്രതിരോധമന്ത്രാലയം ജീവനക്കാരനാണ് യുഎസിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. യുദ്ധം രണ്ടു മാസം പിന്നിടുമ്പോഴാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പെന്റഗണിലെ ആക്ടിങ് കണ്‍ട്രോളര്‍ ജുള്‍സ് ഹര്‍സ്താണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സംയുക്ത സൈനികമേധാവി ജനറല്‍ ഡാന്‍ കെയ്‌നും പങ്കെടുത്ത യോഗത്തിലാണ് ജൂള്‍സ് ഹര്‍സ്ത് കണക്കുകള്‍ പുറത്ത് വിട്ടത്. യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 11 ബില്യണ്‍ ഡോളര്‍ ചിലവ് വന്നുവെന്നും വ്യക്തമാക്കുന്നു. യുദ്ധത്തിനായി 200 മില്യണ്‍ ഡോളറിന്റെ സഹായം കൂടിവേണമെന്ന് യുഎസ് സേനകള്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments