Wednesday, April 15, 2026
HomeEuropeഇറാൻ തുറമുഖങ്ങളിൽ അമേരിക്കയുടെ ഉപരോധം: യൂറോപ്യൻ ഓഹരി വിപണികൾ നഷ്ടത്തിൽ

ഇറാൻ തുറമുഖങ്ങളിൽ അമേരിക്കയുടെ ഉപരോധം: യൂറോപ്യൻ ഓഹരി വിപണികൾ നഷ്ടത്തിൽ

ലണ്ടൻ : ഇറാന്റെ തുറമുഖങ്ങൾ അമേരിക്ക ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ യൂറോപ്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച ആരംഭിച്ചത് നഷ്‌ടത്തിൽ. വാരാന്ത്യത്തിൽ നടന്ന യുഎസ്–ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതും വിപണിയെ ബാധിച്ചു.

ബ്രിട്ടനിലെ FTSE 100 സൂചിക 0.38% കുറഞ്ഞു. ഫ്രാൻസിന്റെ കാക് 40 സൂചിക 0.95% ഇടിഞ്ഞപ്പോൾ ജർമനിയിലെ ഡാക്സ് സൂചിക 1% താഴ്ന്നു. ഇതിനിടെ, എണ്ണവില ഉയർന്ന നിലയിൽ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 7% കവിഞ്ഞ് 102 ഡോളറായി. ഇറാന്റെ പ്രധാന കടൽമാർഗം അമേരിക്കയുടെ പിടിയിലാക്കുകയാണ് ട്രംപ് എന്ന് വെൽത്ത് ക്ലബ് എന്ന നിക്ഷേപ സ്ഥാപനത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ സുസാന സ്റ്റ്രീറ്റർ പറഞ്ഞു.

വിപണികൾ പ്രതികൂലമായി പ്രതികരിക്കുമ്പോൾ പിന്നോട്ടടിയാനുള്ള പ്രവണത ട്രംപിന് മുമ്പും കാണിച്ചിട്ടുണ്ട്. അതിനാൽ ഉടൻ തന്നെ ഒരു ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ നിലനിൽക്കുന്നു എന്നും സ്റ്റ്രീറ്റർ കൂട്ടിച്ചേർത്തു. എന്നാൽ അതുവരെ നിക്ഷേപകർ കൂടുതൽ അസ്ഥിരതയ്ക്കായി തയ്യാറാകണം എന്നും അവർ മുന്നറിയിപ്പ് നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments