വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കടുത്ത ഭീഷണി നിലനിൽക്കെ ആണവായുധം പ്രയോഗിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. ഇറാനെതിരെ സുപ്രധാന ആയുധം കൈവശമുണ്ടെന്നും അത് ഉപയോഗിക്കണമോ എന്നത് തീരുമാനിച്ചിട്ടില്ലെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ജെ ഡി വാൻസിൻ്റെ വാക്കുകൾ ഇറാനെതിരായ ആണവായുധ ഭീഷണിയാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് റിപ്പോർട്ടുകൾ തള്ളിയത്.
ഇറാന്റെ പല മേഖലകളിലും ഇതിനകം യുഎസ്-ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ ഇന്ന് ആക്രമണമുണ്ടായി. ഇറാൻ്റെ റെയിൽവേ സ്റ്റേഷനുകൾക്ക് റെയിൽ ശൃംഖലക്കും നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയതിന് പിന്നാലെ പലയിടത്തും ട്രെയിൻ സർവിസുകളും മുടങ്ങിരുന്നു.

