Saturday, April 4, 2026
HomeNewsഅമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി: അമേരിക്കൻ യുദ്ധവിമാനം വെടിവെച്ച് തകർത്ത് ഇറാൻ

അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി: അമേരിക്കൻ യുദ്ധവിമാനം വെടിവെച്ച് തകർത്ത് ഇറാൻ

വാഷിംഗ്ടൺ : അമേരിക്കൻ യുദ്ധവിമാനം വെടിവെച്ച് തകർത്ത് ഇറാൻ. വെള്ളിയാഴ്ച ഇറാനിന് മുകളിലൂടെ പറന്നിരുന്ന യു.എസ്. F-15E യുദ്ധവിമാനമാണ് ഇറാൻ സൈന്യം വെടിവെച്ച് തകർത്തതെന്ന് യു.എസ്. ഉദ്യോഗസ്ഥർ സിബിസി ന്യൂസിനോട് പറഞ്ഞു വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ക്രൂ അംഗത്തെ പിന്നീട് അമേരിക്കൻ സേന രക്ഷപ്പെടുത്തി. F-15E വിമാനത്തിൽ രണ്ട് പേരാണ് ക്രൂ ആയി പ്രവർത്തിക്കുന്നത്. രണ്ടാമത്തെ ക്രൂ അംഗമായ ഓഫീസറെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു.

ഇറാൻ സേനയാണ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. അതിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തിരച്ചിലും രക്ഷാപ്രവർത്തനത്തിലും A-10 വാർതോഗ് വിമാനം പങ്കെടുത്തു. എന്നാൽ അതിനും വെടിയേറ്റ് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വാർതോഗ് വിമാനം പേർഷ്യൻ ഉൾക്കടലിനു മുകളിലൂടെ പൈലറ്റ് ഇജക്ട് ചെയ്യുകയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിൽ രണ്ട് ഹെലികോപ്റ്ററുകളാണ് പങ്കെടുത്തത്. ഇജക്ട് ചെയ്ത F-15E പൈലറ്റിനെ വിജയകരമായി കണ്ടെത്തി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ പൈലറ്റുമായി മടങ്ങിയ ഹെലികോപ്റ്ററിന് വെടിയേറ്റതിനെ തുടർന്ന് അതിലെ ചില സേനാംഗങ്ങൾക്ക് പരിക്കേറ്റു. എന്നിരുന്നാലും ഹെലികോപ്റ്റർ സുരക്ഷിതമായി ഇറങ്ങി. എല്ലാ സേനാംഗങ്ങൾക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച രാവിലെ രാജ്യത്തിന്റെ മധ്യഭാഗത്ത് യു.എസ്. യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയതായി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയയിലും ഇറാനിയൻ സർക്കാർ മാധ്യമങ്ങളിലുമുള്ള ചിത്രങ്ങളും വീഡിയോകളും പ്രകാരം കുറഞ്ഞത് ഒരു യു.എസ്. C-130 വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാനിന്റെ മധ്യവും തെക്കുപടിഞ്ഞാറും ഭാഗങ്ങളിൽ താഴ്ന്ന ഉയരത്തിൽ പറക്കുന്നതായി കാണാം. ഇത് ക്രൂ അംഗങ്ങളെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച നടന്ന ഈ സംഭവം, യുദ്ധത്തിനിടെ ഇറാന്റെ ആക്രമണ ശേഷിയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഏറെ കുറച്ചുവെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്തും മറ്റ് സൈനിക കമാൻഡർമാരും ആവർത്തിച്ച് പറഞ്ഞതിനു പിന്നാലെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments