Friday, March 20, 2026
HomeAmericaയുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തങ്ങളുടെ നിഷ്പക്ഷ നിലപാട് മുറുകെ പിടിക്കുന്നതിന്റെ ഭാഗമായി യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ‘ഇറാനുമായി സായുധസംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള യുദ്ധോപകരണങ്ങളുടെ കയറ്റുമതി സംഘര്‍ഷകാലയളവില്‍ അനുവദിക്കില്ല’ -സ്വിസ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസിലേക്കുള്ള കയറ്റുമതി അനുവദിക്കില്ലെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു.


നേരത്തെ, യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് വിലക്കിയിരുന്നു. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സ്വിസ് ഭരണകൂടം വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments