Thursday, March 19, 2026
HomeNewsപെരുമ്പാവൂരിൽ കോൺഗ്രസ്‌ സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാൻ എല്‍ദോസ് കുന്നപ്പിള്ളില്‍

പെരുമ്പാവൂരിൽ കോൺഗ്രസ്‌ സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാൻ എല്‍ദോസ് കുന്നപ്പിള്ളില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.ഡല്‍ഹിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് അല്‍പ്പം മുന്‍പാണ് എല്‍ദോസ് തിരിച്ചെത്തിയത്. പിന്തുണ പ്രഖ്യാപിച്ച് ഏഴ് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും എഐസിസിക്ക് കത്തയച്ചു . നിയോജകമണ്ഡലം കമ്മിറ്റി മുഴുവന്‍ എല്‍ദോസിനൊപ്പം എന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കല്‍ പറഞ്ഞു. പെരുമ്പാവൂരില്‍ അനുകൂല സാഹചര്യമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും കെപിസിസി നേതൃത്വം അനുകൂലമെന്നും തനിക്കെതിരായ കേസ് ഗൂഢാലോചനയെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments