Saturday, March 7, 2026
HomeAmericaFSNONA ഗ്ലോബൽ കൺവെൻഷന്‍ : കൾച്ചറൽ കമ്മറ്റി രൂപീകരിച്ചു

FSNONA ഗ്ലോബൽ കൺവെൻഷന്‍ : കൾച്ചറൽ കമ്മറ്റി രൂപീകരിച്ചു

ടാംപ, ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ ശ്രീനാരായണ ഗുരുദേവ അനുയായികളുടെ ഏറ്റവും വലിയ സംഘടനയായ FSNONA ജൂലൈ രണ്ടിന് ഫ്ലോറിഡയിലെ ടാംപയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ കൺവെൻഷൻ മുന്നോടിയായി കലാ സാംസ്കാരിക സമിതി പ്രഖ്യാപിച്ചു. ഫ്ലോറിഡയിലെ അഞ്ജന കൃഷ്ണൻ സമിതിയുടെ ചെയർവുമൺ ആയി ചുമതലയേറ്റു.

സമിതിയിലെ മറ്റ് അംഗങ്ങൾ:
സുരേഷ് ചിറകുഴിയിൽ – സെക്രട്ടറി
സായ വിജിലി – വാഷിംഗ്ടൺ ഡി.സി. കോഓർഡിനേറ്റർ
രേണുക ചിറകുഴിയിൽ – ന്യൂയോർക്ക് കോഓർഡിനേറ്റർ
പ്രസന്ന ബാബു, ന്യൂയോർക്ക് കോർഡിനേറ്റർ
സംഗീത ബാബുരാജ്, ന്യൂയോർക്ക് കോർഡിനേറ്റർ

ഗുരുദേവ സന്ദേശങ്ങളെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള അനുയായികളെ ഒരുമിപ്പിക്കുകയാണ് ഈ ഗ്ലോബൽ കൺവെൻഷന്റെ പ്രധാന ലക്ഷ്യം. ആത്മീയത, സാമൂഹിക ഐക്യം, വിദ്യാഭ്യാസം, സേവനപ്രവർത്തനങ്ങൾ, യുവതലമുറയുടെ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്ന പദ്ധതികളും ആവിഷ്ക്കരിക്കും.

കൾച്ചറൽ കമ്മറ്റി ഇതിനോടകം തന്നെ വൈവിധ്യമാർന്ന കലാപരിപാടികൾ അവിഷ്ക്കരിച്ചു കഴിഞ്ഞു. സ്റ്റാർ ഷോകൾ, പ്രശസ്ത കലാകാരന്മാരുടെ കലാ പ്രകടനങ്ങൾ എന്നിവയും അരങ്ങേറും.

സമ്മേളനത്തിലെ ഏറ്റവും വലിയ ആകർഷണമായി മെഗാ തിരുവാതിര നടക്കും. പ്രശസ്ത നൃത്തസംവിധായകരായ ജ്യോതി അരുണ്‍, നന്ധിത ബിജേഷ്, ബബിത കലാടി എന്നിവർ ചേർന്നാണ് ഈ മഹത്തായ തിരുവാതിരയുടെ കൊറിയോഗ്രഫി. മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ കലാ സാംസ്കാരിക സമിതിയെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

FSNONA പ്രസിഡന്റ് ബിനൂബ് ശ്രീധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ട്രസ്റ്റീസ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നിവർ സാംസ്കാരിക സമിതിയുടെ സമർപ്പണവും കഠിനാധ്വാനവും പ്രശംസിച്ചു. ഗ്ലോബൽ കൺവെൻഷനെ ചരിത്രപരമായ വിജയമാക്കാൻ സമിതി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അവർ ഹൃദയം നിറഞ്ഞ ആശംസകളും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments