Wednesday, February 4, 2026
HomeNewsകോ​ണ്‍ഫി​ഡ​ന്‍റ് ഗ്രൂ​പ് ഉ​ട​മയുടെ ആത്മഹത്യ: മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം

കോ​ണ്‍ഫി​ഡ​ന്‍റ് ഗ്രൂ​പ് ഉ​ട​മയുടെ ആത്മഹത്യ: മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം

ബം​ഗ​ളൂ​രു : കോ​ണ്‍ഫി​ഡ​ന്‍റ് ഗ്രൂ​പ് ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ സി.​ജെ. റോ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. റോ​യി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ നേ​ര​ത്തേ​ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ഡ​യ​റി​ക്കു​റി​പ്പു​ക​ള്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി​യെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നി​ക്ഷേ​പ​ക​രെ കൈ​വി​ട​രു​ത്, ജീ​വ​ന​ക്കാ​രെ കൂ​ടെ നി​ര്‍ത്ത​ണം, കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു, ബി​സി​ന​സി​ല്‍ ആ​രാ​ണ് പി​ന്‍ഗാ​മി എ​ന്നും വി​ദേ​ശ​ത്തെ ബി​സി​ന​സി​ല്‍ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ട് എ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍, ഒ​മ്പ​ത് പേ​ജു​ള്ള ഒ​രു മ​ര​ണ​ക്കു​റി​പ്പും 20 പേ​ജു​ള്ള ഒ​രു ഡ​യ​റി​യും സം​ബ​ന്ധി​ച്ച് കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട് എ​ന്നും അ​തു സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യാ​ലോ അ​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ന്തെ​ങ്കി​ലും ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ലോ മാ​ത്ര​മേ ഞ​ങ്ങ​ൾ അ​തി​നെ മ​ര​ണ​ക്കു​റി​പ്പാ​യി ക​ണ​ക്കാ​ക്കൂ എ​ന്നും അ​ത്ത​രം രേ​ഖ​ക​ളെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ൽ ഞ​ങ്ങ​ൾ അ​തു പ​രി​ഗ​ണി​ക്കി​ല്ല എ​ന്നും മു​തി​ർ​ന്ന എ​സ്‌.​ഐ.​ടി. ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ര്‍ണാ​ട​ക വി​ട്ടു പോ​ക​രു​തെ​ന്ന് ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. റോ​യി​യെ ഒ​രു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തു എ​ന്ന​ത് തെ​റ്റാ​യ വി​വ​രം ആ​ണെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത് എ​ന്നും ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ഴി ന​ല്‍കി. റോ​യി​യെ സ​മ്മ​ര്‍ദ​ത്തി​ലാ​ക്കു​ന്ന യാ​തൊ​രു​വി​ധ പെ​രു​മാ​റ്റ​വും ത​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റോ​യി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ച്ചി​രു​ന്നെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

സം​ഭ​വ ദി​വ​സം സി.​ജെ. റോ​യ് ഓ​ഫി​സി​ല്‍ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ഡ​യ​റ​ക്ട​റും ന​ല്‍കി​യ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് റോ​യ് ഓ​ഫി​സി​ല്‍ എ​ത്തി എ​ന്നു ഡ​യ​റ​ക്ട​ര്‍ പ​റ​യു​മ്പോ​ള്‍ ര​ണ്ടി​ന് എ​ത്തി എ​ന്നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി. ബ​ന്ധു​ക്ക​ളു​ടെ​യും ഓ​ഫി​സി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ റോ​യി കൃ​ത്യ​മാ​യി ഡ​യ​റി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. യു.​എ.​ഇ​യി​ലെ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ റോ​യി​യെ മ​നോ​സം​ഘ​ര്‍ഷ​ത്തി​ലാ​ക്കി​യി​രു​ന്നു. 20 മി​നി​റ്റ് കാ​ബി​നി​ല്‍ പോ​യി​രു​ന്ന സ​മ​യം ഏ​തെ​ങ്കി​ലും കാ​ളു​ക​ള്‍ വ​ന്നോ എ​ന്ന​തും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments