അർജൻ്റീന: അർജന്റൈൻ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയക്ക് വൈകാരിക യാത്രയയപ്പൊരുക്കി സഹതാരങ്ങൾ. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പാണ് താരത്തെ ആകാശത്തേക്ക് ഉയർത്തി താരങ്ങൾ യാത്രയയപ്പ് നൽകിയത്. ഒന്നരപ്പതിറ്റാണ്ട് നീണ്ട ഫുട്‌ബോൾ സഞ്ചാരത്തിനിടെ അർജന്റീനക്ക് ലോകകപ്പ് അടക്കം നിരവധി കിരീടങ്ങൾ ഡി മരിയ സമ്മാനിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റോടെ താന്‍ വിരമിക്കുമെന്ന് താരം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.