Tuesday, November 11, 2025
HomeEuropeപാരാസെയിലിംഗ് നടത്തുന്നതിനിടെ ലൈംഗികാതിക്രമം: 20കാരനായ ഓപ്പറേറ്റർക്കെതിരെ പരാതി

പാരാസെയിലിംഗ് നടത്തുന്നതിനിടെ ലൈംഗികാതിക്രമം: 20കാരനായ ഓപ്പറേറ്റർക്കെതിരെ പരാതി

ടുണീസ്: പങ്കാളിക്കും മക്കൾക്കുമൊപ്പം വേനൽക്കാല അവധി അഘോഷത്തിനെത്തിയ 52കാരിക്ക് നേരെ പാരാസെയിലിംഗ് നടത്തുന്നതിനിടെ ലൈംഗികാതിക്രമം. ബ്രിട്ടനിലെ സൗത്ത് പോർട്ടിൽ നിന്നുള്ള 52കാരിയെ ആണ് പാരാസെയിലിംഗ് ഓപ്പറേറ്റർ പീഡിപ്പിച്ചത്. കാറ്റ് ശക്തമായതിനാൽ പാരാസെയിലിംഗ് 52കാരിയുടെ പങ്കാളിക്കൊപ്പം ചെയ്യാൻ പറ്റില്ലെന്ന നിബന്ധന അനുസരിച്ചാണ് 52കാരി ഓപ്പറേറ്റ‍ർക്കൊപ്പം പാരാസെയിലിംഗിന് പോയത്.

പങ്കാളി ഓപ്പറേറ്റർക്കൊപ്പം പാരസെയിലിംഗ് നടത്തിയ ശേഷമാണ് 52 മെഷീനിൽ കയറിയത്. ഏകദേശം 7 ലക്ഷം രൂപയുടെ ടൂ‍ർ പാക്കേജിലാണ് പങ്കാളിക്കൊപ്പം പാരാസെയിലിംഗ് നടത്താനായി 52കാരി ബുക്ക് ചെയ്തിരുന്നത്. 17കാരിയായ മകൾക്കും 16 വയസ് പ്രായമുള്ള ഇരട്ട ആൺമക്കൾക്കും മകളുടെ സുഹൃത്തിനും മുന്നിൽ വച്ചാണ് 52കാരിക്ക് ലൈംഗികാതിക്രമം നേരിട്ടത്. പാരാസെയിലിംഗിന് പോയ പങ്കാളിക്കും ഓപ്പറേറ്ററിനും ഇടയിൽ മാന്യമായ അകലമുണ്ടെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് 52കാരി സാഹസിക വിനോദത്തിന് ഇറങ്ങിയത്.

എന്നാൽ ബോട്ട് മുന്നോട്ട് എടുത്തതിന് പിന്നാലെ പാരച്യൂട്ട് ഉയർന്നു. എന്നാൽ അൽപ നിമിഷത്തിനുള്ളിൽ തന്നെ യുവതിക്ക് വസ്ത്രം പിന്നിൽ നിന്ന് അഴിക്കാനുള്ള ശ്രമങ്ങൾ വ്യക്തമായി. ഒരു കൈ കൊണ്ട് പാരച്യൂട്ട് നിയന്ത്രിച്ച ഓപ്പറേറ്ററായ 20കാരൻ യുവതിയോട് വായുവിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രാദേശിക ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടായിരുന്നു മകന്റെ പ്രായമുള്ള യുവാവിന്റെ ക്രൂരതയെന്നാണ് 52കാരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments