Friday, December 5, 2025
HomeNewsതരൂരിന്‍റെ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

തരൂരിന്‍റെ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

ഡൽഹി: ശശി തരൂരിന്‍റെ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. വിവാദങ്ങളോട് അകലം പാലിക്കാൻ വക്താക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. അതേസമയം ആവർത്തിച്ചുള്ള തരൂരിന്‍റെ പ്രസ്താവനകളിൽ നേതാക്കൾക്കിടയിൽ അമർഷം പുകയുകയാണ്.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉരസി നില്‍ക്കുന്ന തരൂര്‍ മോദി സ്തുതി തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഔദ്യോഗിക നിലപാട് ഹൈക്കമാൻഡ് പറയേണ്ട സമയത്ത് പറയുമെന്നും നേതാക്കൾ നിർദ്ദേശം നൽകി.

കുറച്ചുനാളുകളായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിട്ടില്ല. പാര്‍ട്ടിയോട് ഇടഞ്ഞു നിൽക്കുന്ന തരൂരിനോട് വിശദീകരണം തേടണമെന്ന ആവശ്യം നേതാക്കൾ ഉയർത്തുമ്പോഴും കേന്ദ്ര നേതൃത്വം മൗനം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments