Wednesday, May 14, 2025
HomeAmericaഓട്ടിസം അതിവേഗം വ്യാപിക്കുന്ന ഒരു “പകർച്ചവ്യാധി”, കാരണങ്ങൾ പഠിക്കുന്നു: യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്....

ഓട്ടിസം അതിവേഗം വ്യാപിക്കുന്ന ഒരു “പകർച്ചവ്യാധി”, കാരണങ്ങൾ പഠിക്കുന്നു: യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ

ഓട്ടിസം അമേരിക്കയിൽ അതിവേഗം വ്യാപിക്കുന്ന ഒരു “പകർച്ചവ്യാധി” ആണെന്ന് യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ. ഈ രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന പാരിസ്ഥിതിക ഘടകങ്ങൾ തിരിച്ചറിയാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. HHS (ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ്) ആസ്ഥാനത്ത് നടന്ന ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

കെന്നഡി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (CDC) നിന്നുള്ള പുതിയ ഡേറ്റ അനുസരിച്ച് ഒട്ടിസം വ്യാപനം കൂടിവരുന്നു. 2020 ൽ 36 കുട്ടികളിൽ ഓരാൾക്ക് ആയിരുന്നു ഒട്ടിസം. 2022 ൽ ഇത് 31 ൽ ഒരാൾക്കായി മാറിയിട്ടുണ്ട്.

രോഗനിർണയത്തിലെ ഈ വർദ്ധന പ്രധാനമായും മെച്ചപ്പെട്ടതും വിശാലമായ രോഗനിർണയ മാനദണ്ഡങ്ങൾ മൂലമാണെന്ന വാദങ്ങളെ കെന്നഡി തള്ളിക്കളഞ്ഞു.“ഈ വർദ്ധനവ് കേവലം മെച്ചപ്പെട്ട രോഗനിർണയങ്ങളുടെയോ, മികച്ച തിരിച്ചറിയലിന്റെയോ, രോഗനിർണയ മാനദണ്ഡങ്ങൾ മാറ്റുന്നതിന്റെയോ സൃഷ്ടികളല്ല,” അദ്ദേഹം പറഞ്ഞു.

“പകർച്ചവ്യാധി യഥാർത്ഥമാണ്. ”ഓട്ടിസത്തെ “തടയാൻ കഴിയുന്ന രോഗം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു, അതിനു പിന്നിലെ പാരിസ്ഥിതിക കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ HHS ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

ഓട്ടിസം നിരക്കുകളുടെ വർദ്ധനവിൻ്റെ കാരണങ്ങളെ തിരിച്ചറിയാൻ ലക്ഷ്യമിട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ HHS പുതിയ പഠനങ്ങളുടെ ഒരു പരമ്പര ആരംഭിക്കുമെന്ന് കെന്നഡി പ്രഖ്യാപിച്ചു.ഓട്ടിസത്തിന്റെ ജനിതക കാരണങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച മുൻ ഗവേഷണങ്ങളെയും കെന്നഡി വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments