വാഷിങ്ടണ്‍: ഈസ്റ്റര്‍ ആഘോഷ പരിപാടിക്ക് കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാരെ തേടി വൈറ്റ് ഹൗസ്. ഹാര്‍ബിഞ്ചേഴ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് സ്‌പോണ്‍സര്‍മാരെ തിരയുന്നത്. അതേസമയം വൈറ്റ് ഹൗസിന്റെ പരിപാടി കോര്‍പ്പറേറ്റുകളെ കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിക്കാനുള്ള നീക്കത്തില്‍ പലരും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഓരോ വര്‍ഷത്തേയും ഈസ്റ്റര്‍ പരിപാടിക്ക് ലക്ഷക്കണക്കിന് ഡോളറാണ് വൈറ്റ് ഹൗസ് ചെലവഴിക്കാറ്.
‘ഈസ്റ്റര്‍ എഗ് റോള്‍’ എന്നറിയപ്പെടുന്ന ആഘോഷത്തിന് 75,000 ഡോളര്‍ മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പുകളാണ് വൈറ്റ് ഹൗസ് തേടുന്നത്. സ്‌പോണ്‍സര്‍മാരുടെ ബ്രാന്‍ഡിങ് ഉറപ്പുനല്‍കുന്നുവെന്നും വൈറ്റ് ഹൗസ് കോര്‍പ്പറേറ്റുകള്‍ക്ക് അയച്ച ഒമ്പതുപേജുള്ള രേഖയില്‍ പറയുന്നുവെന്ന് യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.