Sunday, June 1, 2025
HomeNews'ചോളി കേ പീച്ചെ' ഗാനത്തിന് വരൻ നൃത്തം ചെയ്തു , പെൺകുട്ടിയുടെ അച്ഛൻ കലിച്ചു: വിവാഹം...

‘ചോളി കേ പീച്ചെ’ ഗാനത്തിന് വരൻ നൃത്തം ചെയ്തു , പെൺകുട്ടിയുടെ അച്ഛൻ കലിച്ചു: വിവാഹം മുടങ്ങി

വിവാഹ ചടങ്ങുകളിൽ വരനും കൂട്ടരും നൃത്തം ചെയ്ത് എത്തുന്നത് ഉത്തരേന്ത്യയിലെ ഒരു പതിവ് കാഴ്ചയാണ്. പക്ഷെ വിവാഹത്തിന് സുഹൃത്തുക്കളുമായി നൃത്തം ചെയ്തതിന്‍റെ പേരില്‍ യുവാവിന്‍റെ വിവാഹം തന്നെ മുടങ്ങി. ‘ചോളി കേ പീച്ചെ’ എന്ന ഗാനത്തിനാണ് വരനും സുഹൃത്തുക്കളും ചുവടുവെച്ചെത്തിയത്. ഡൽഹിയിലാണ് സംഭവം.

വരൻ്റെ സുഹൃത്തുക്കൾ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുകയും ഗാനം പ്ലേ ചെയ്യുകയും ചെയ്തതോടെ വരനും ചുവടുവെക്കാൻ തുടങ്ങുകയായിരുന്നു. ആഘോഷമായി വരനും കൂട്ടരും കല്യാണ വേദിയിലേക്ക് മെല്ലെ നീങ്ങി. മാധുരി ധീക്ഷിതിൻ്റെ ‘ചോളി കേ പീച്ചെ’ എന്ന ​ഗാനത്തിനാണ് വരൻ ചുവടുവെച്ചത്. വരൻ്റെ ഡാൻസ് ഒരുപാട് പേർ ആസ്വദിച്ചു. എന്നാൽ വധുവിൻ്റെ പിതാവിന് ഇതത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ദേഷ്യപ്പെടുകയും വിവാഹം നിർത്തിവയ്ക്കുകയുമായിരുന്നു. വരൻ്റെ പ്രവൃത്തി തന്റെ കുടുംബത്തിൻ്റെ മൂല്യങ്ങളെ തകർക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് പിതാവ് ഇറങ്ങിപ്പോവുകയും ചെയ്തു. വരൻ്റെ കുടുംബവുമായി യാതൊരുവിധ സമ്പർക്കവും പുലർത്തരുതെന്ന് വധുവിന് വിലക്കും ഏർപ്പെടുത്തി.

സംഭവം വധുവരന്മാരേയും കുടുംബത്തേയും വിവാഹം കൂടാനെത്തിയവരേയും ഞെട്ടിപ്പിച്ചു. വധു കണ്ണീരണിയാൻ തുടങ്ങി, അതോടെ വരൻ പിതാവിനോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സംഭവം വാർത്തയാവുകയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൈറലാവുകയും ചെയ്തു.

അതിഥികളെ സൽക്കരിക്കാൻ വരൻ, ‘ചോളി കേ പീച്ചെ’യിൽ നൃത്തം ചെയ്യുന്നു, വധുവിൻ്റെ അച്ഛൻ കല്യാണം വേണ്ടന്നുവെക്കുന്നു” എന്ന തലക്കെട്ടിലുള്ള പത്രവാർത്ത Xavier Uncle എന്ന അക്കൗണ്ടിൽ എക്സിൽ പോസ്റ്റ് ചെയ്തു.

പോസ്റ്റിന് പിന്നാലെ കമൻ്റ് ബോക്സ് നിറ‍ഞ്ഞു. നിരവധി പേരാണ് വിമർശിച്ചും അനുകൂലിച്ചും പ്രതികരിച്ചത്. അച്ഛൻ ശരിയായ തീരുമാനമെടുത്തിലെങ്കിൽ ഈ നൃത്തം ദിവസവും കാണേണ്ടിവരുമായിരുന്നുവെന്ന് ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇതൊരു അറേഞ്ച്ഡ് വിവാഹമായിരുന്നില്ല, എലിമിനേഷൻ റൗണ്ടായിരുന്നുവെന്ന് മറ്റൊരാൾ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments