Friday, July 4, 2025
HomeAmericaഅമേരിക്കൻ പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്

അമേരിക്കൻ പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​. കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്​ഥാനാരോഹണം.

മുൻ പ്രസിഡൻറ്​ ജോ ബൈഡ​െൻറ ചായ സൽക്കാരത്തിന്​ ശേഷമാണ്​ ട്രംപ്​ സത്യപ്രതിജ്​ഞാ ചടങ്ങിനെത്തിയത്​. ജോ ബൈഡനും മുൻ വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബൈബിളിൽ തൊട്ടായിരുന്നു ട്രംപ്​ സത്യപ്രതിജ്​ഞ ചൊല്ലിയത്​. യുഎസ്​ സുപ്രിംകോടതി ജഡ്​ജി സത്യപ്രതിജ്​ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

അമേരിക്കയുടെ 47ാമത്​ പ്രസിഡൻറാണ്​ ട്രംപ്​. അതിശൈത്യത്തെ തുടർന്ന്​ ഇത്തവണ കാപിറ്റോൾ മന്ദിരത്തിന്​ അകത്താണ്​ ചടങ്ങുകൾ നടന്നത്​. അധികാരമേറ്റ ശേഷം ട്രംപി​െൻറ സുപ്രധാന പ്രഖ്യാപനങ്ങൾക്ക്​ കാതോർത്തിരിക്കുകയാണ്​ ലോകം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments