Saturday, October 24, 2026
HomeBreakingNewsജോർദാനിൽ വെടിവയ്പ്പ് : ആറുപേർ കൊല്ലപ്പെട്ടു

ജോർദാനിൽ വെടിവയ്പ്പ് : ആറുപേർ കൊല്ലപ്പെട്ടു

ജോർദാനിലെ കരാക് മേഖലയിൽ പള്ളിയിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരുക്കേറ്റു. അഞ്ജാതരായ രണ്ട് തോക്കുധാരികളാണ് വെടിവെയ്പ് നടത്തിയത്. അക്രമികൾ ഒരു വാഹനത്തിൽ നിന്നിറങ്ങിയശേഷം വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഏകദേശം അഞ്ച് മിനിറ്റോളം തോക്കുധാരികൾ തുടർച്ചയായി വെടിയുതിർത്തതായി പറഞ്ഞു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തലസ്ഥാനമായ അമ്മാനിൽ നിന്ന് 180 കിലോമീറ്റർ തെക്ക് മാറി കാരക് എന്ന സ്ഥലത്തുള്ള ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിലാണ് ആക്രമണം. നടന്നത്. 

ആക്രമണം നടക്കുമ്പോൾ പള്ളിക്കകത്തും പരിസരത്തുമായി 150 മുതൽ 200 വരെ ആളുകൾ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും 50 മുതൽ 70 വരെ പ്രായമുള്ളവരാണ്. സുരക്ഷാസേന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് അൽ-മൊമാനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments