വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തികമായും സൈനികമായും ഇറാനെതിരെ ശക്തമായ ആക്രമണം നടത്തും. സംഘര്‍ഷത്തില്‍ റഷ്യ ഇതുവരെ ഇടപെട്ടതായി തെളിവില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം പുനരാരംഭിച്ചാല്‍ ഗള്‍ഫ് ഉള്‍പ്പെടെ അമേരിക്കയിലെ ഒമ്പത് സഖ്യരാജ്യങ്ങളില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബര്‍ മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷം കനക്കുന്നതിനിടെ, പാക് സൈനിക മേധാവി അസിം മുനീര്‍ ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും. യുഎസിനും ഇറാനും ഇടയിലെ പ്രശ്‌നപരിഹാരം ലക്ഷ്യമിട്ടാണ് നിര്‍ണായക സന്ദര്‍ശനം. ഇറാന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി അസിം മുനീര്‍ ചര്‍ച്ച നടത്തും.

