സിഎംആര്എല് എക്സാലോജിക് കൈക്കൂലിക്കേസില് പിണറായി വിജയന് ഇഡി സമന്സ്. അടുത്ത വെള്ളിയാഴ്ച ഹാജരാകാന് നിര്ദേശം. പിണറായിയെ ഇ.ഡി. ചോദ്യം ചെയ്യും. അതേസമയം, സിഎംആർഎൽ-എക്സാലോജിക് ഇടപാടില് വിജിലന്സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന് സുപ്രീം കോടതിയില്.
പിണറായിക്കൊപ്പം മുഹമ്മദ് റിയാസും ടി.വീണയും ഹര്ജി നല്കി. ഹര്ജികള് അടുത്ത ആഴ്ച അവധിക്കാല ബെഞ്ച് രൂപീകരിച്ച് പരിഗണിച്ചേക്കും. പിണറായി വിജയന് 82 വയസായെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി

