Friday, October 16, 2026
HomeNewsഅമേരിക്കൻ ഗ്യാസ് വില വർദ്ധിച്ച് തന്നെ: അതിനർത്ഥം ഹോർമൂസ് അടഞ്ഞു കിടക്കുന്നു എന്ന് ഇറാൻ

അമേരിക്കൻ ഗ്യാസ് വില വർദ്ധിച്ച് തന്നെ: അതിനർത്ഥം ഹോർമൂസ് അടഞ്ഞു കിടക്കുന്നു എന്ന് ഇറാൻ

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് നിലവിൽ അടഞ്ഞുകിടക്കുകയാണെന്ന മുൻ നിലപാട് ആവർത്തിച്ച് ഇറാൻ നാവികസേന രംഗത്ത്. കടലിടുക്ക് അടച്ചിട്ടില്ലെങ്കിൽ എണ്ണക്കപ്പലുകൾ തടസ്സമില്ലാതെ കടന്നുപോകുമായിരുന്നുവെന്നും, അങ്ങനെയാണെങ്കിൽ അമേരിക്കയിലെ ഗ്യാസ് വില ഇത്രയധികം വർദ്ധിക്കില്ലായിരുന്നുവെന്നും ഇറാൻ സൈനിക കോർഡിനേഷൻ ഡെപ്യൂട്ടി റിയർ അഡ്മിറൽ ഹബീബുള്ള സയ്യരി വ്യക്തമാക്കി.

ടെഹ്‌റാനിൽ സൈനിക നഴ്സുമാരെ ആദരിക്കുന്ന ചടങ്ങിനിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നാവികസേന കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്തും, ഇറാൻ സൈന്യം കിഴക്കൻ ഭാഗത്തും ഒമാൻ ഉൾക്കടൽ വരെയുള്ള പ്രദേശത്തും ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നും ഈ മേഖലയിൽ പൂർണ്ണമായ നിയന്ത്രണവും നിരീക്ഷണവുമാണ് ഉള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എതെങ്കിലും തരത്തിലുള്ള ചരക്കുനീക്കം നടക്കണമെങ്കിൽ തങ്ങളുമായി മുൻകൂട്ടി ഏകോപനം നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നതെന്ന് വാർത്തകളിൽ കാണുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ സേനയുടെ ഈ പുതിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments