Sunday, October 4, 2026
HomeAmericaലോസ് ഏഞ്ചൽസിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ നോർത്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നോർത്രിഡ്ജിന് സമീപമാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്.

വെള്ളിയാഴ്ച രാത്രി വലിയൊരു പാർട്ടി നടക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും വെടിയേറ്റ് മരിച്ചു. മൂന്നാമതൊരു ഇര കൂടി ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

 രാത്രി 11 മണിക്ക് തൊട്ടുമുമ്പ് വലിയൊരു പാർട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് പോലീസ് (LAPD) സ്ഥലത്തെത്തി. സ്ഥലത്ത് എത്തിയ ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ നിരവധി വെടിയൊച്ചകൾ കേട്ടു.വെടിവെപ്പിനിടയിൽ ഒരാൾക്ക് കുത്തേറ്റതായും വിവരമുണ്ട്. സംഭവസ്ഥലത്ത് നിന്ന് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യവിച്ചിട്ടുണ്ട്.

 നോർത്രിഡ്ജ് നോർഡോഫ് സ്ട്രീറ്റിലാണ് (18400 ബ്ലോക്ക്) സംഭവം നടന്നത്. വെടിവെപ്പിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. സംശയാസ്പദമായ വിവരങ്ങളോ പ്രതികളെക്കുറിച്ചുള്ള വിശദാംശങ്ങളോ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments