Saturday, October 3, 2026
HomeGulfസൗദി അറേബ്യയിൽ വാഹനാപകടം: 2 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിൽ വാഹനാപകടം: 2 മലയാളി നഴ്‌സുമാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

റിയാദ് : സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു (46), കുറുമല്ലൂർ ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.

ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന സഹപ്രവർത്തകരും തമിഴ്‌നാട് സ്വദേശികളുമായ വിജയലക്ഷ്മി ജഗദീഷ്, ഹെപ്‌സിബ ദേവമണി, വാഹനം ഓടിച്ചിരുന്ന സൗദി പൗരൻ എന്നിവരാണ് മരണപ്പെട്ട മറ്റുള്ളവർ. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മക്ക മേഖലയിലെ അൽഗഫ, അൽവെയ്ല ഗവൺമെന്റ് ഡിസ്പെൻസറികളിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു നാല് ഇന്ത്യക്കാരും.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് കാറിൽ പോവുകയായിരുന്നു ഇവർ. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് വിവരം. മൃതദേഹങ്ങൾ നിലവിൽ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments