Wednesday, September 30, 2026
HomeAmericaട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യാപാരം, പ്രതിരോധം, ഊർജം അടക്കമുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുവരും അവലോകനം ചെയ്തെന്നും മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ് തീരുമാനത്തിനിടെയാണ് മോദി-ട്രംപ് ചർച്ച നടന്നത്.

വ്യാപാരത്തിന് പുറമെ പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇരുവരും സംസാരിച്ചു. ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായതായി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാസങ്ങളായി തുടരുന്ന ചർച്ചകൾക്കൊടുവിലും ഇന്ത്യയും യു.എസും വ്യാപാര കരാറിൽ അന്തിമ ധാരണയിലെത്തിയിട്ടില്ല. കരാറിൽ കൂടുതൽ അനുകൂലമായ വ്യവസ്ഥകൾക്കാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യു.എസ് ഏർപ്പെടുത്തിയ പുതിയ തീരുവ നടപടികൾ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാമെന്ന് ഈ മാസം ആദ്യം ഇന്ത്യ വാഷിങ്ടണിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല വ്യാപാര ക്രമീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ ചർച്ചകൾ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments