Saturday, September 26, 2026
HomeBreakingNewsകേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ആലപ്പുഴ: കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ തോന്നലുകളാണ് തീരുമാനങ്ങളായി പുറത്തുവരുന്നതെന്ന് പിണറായി ആരോപിച്ചു. കമ്മീഷനിലെ മറ്റ് അംഗങ്ങൾ എതിർത്തിട്ടും ഏകപക്ഷീയമായാണ് ചില തീരുമാനങ്ങൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പിണറായി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ച എംപിമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പ്രക്ഷോഭങ്ങളെ ഭയപ്പെടുന്നുവെന്നും പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments