Thursday, September 24, 2026
HomeAmericaയുഎസ്എസ് എബ്രഹാം ലിങ്കണിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി

യുഎസ്എസ് എബ്രഹാം ലിങ്കണിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി

വാഷിങ്ടൺ : യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി സ്ഥിരീകരിച്ചു. കപ്പലിലെ ജീവിതസാഹചര്യങ്ങൾ മോശമാണെന്നും സൈനികർക്കിടയിൽ മാനസിക സമ്മർദം രൂക്ഷമാണെന്നും കുടുംബാംഗങ്ങളും ജനപ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാവികസേന ഇക്കാര്യം വ്യക്തമാക്കിയത്.

സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന് അയച്ച കത്തിലാണ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ഈ വിവരങ്ങൾ പങ്കുവെച്ചത്. യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ, കാരിയർ എയർ വിങ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്‌ക്വാഡ്രൺ ജീവനക്കാർ, ഒപ്പമുണ്ടായിരുന്ന അകമ്പടി കപ്പലുകളിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘത്തിൽ നിന്നാണ് എട്ടുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധക്കപ്പലിൽ വലിയ മാനസികാരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നുവെന്ന ആരോപണം നാവികസേന നിഷേധിച്ചു. കപ്പലിലെ സൈനികരുടെ മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഞ്ച് ചാപ്ലെയിൻമാരും നിരവധി മാനസികാരോഗ്യ വിദഗ്ധരും ഒപ്പമുണ്ടായിരുന്നുവെന്ന് കാവോ ചൂണ്ടിക്കാട്ടി. സൈനികർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കിയിരുന്നതായും കത്തിൽ അവകാശപ്പെടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments