Thursday, September 24, 2026
HomeNewsഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം: മരിച്ചവരിൽ ഇന്ത്യക്കാരനും

ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം: മരിച്ചവരിൽ ഇന്ത്യക്കാരനും

ടെഹ്റാൻ : ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇന്ത്യക്കാരനെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് സ്വദേശി സൂരജ് യാദവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്. ആകെ 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇന്ത്യക്കാരന്റെ മരണത്തിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി.

കരീബിയൻ രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ ‘കേപ്പ് ദാവോ’ എന്ന ബൾക്ക് കാരിയറാണ് ആക്രമിക്കപ്പെട്ട കപ്പലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി പട്ടികപ്പെടുത്തിയ കപ്പലുകളുടെ കൂട്ടത്തിൽ ‘കേപ്പ് ദാവോ’ ഉൾപ്പെട്ടിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

അതിനിടെ സൗദി അറേബ്യയെ സഹായിച്ചാൽ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ ബാബ് അൽ മന്ദേബ് കടലിടുക്ക് പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്നും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും സൗദി അറേബ്യ മാറ്റിവെച്ചു. രാജ്യത്തിനെതിരെ ഹൂതികളുടെ ആക്രമണം തുടരുന്നതിനിടെയാണ് സൗദിയുടെ തീരുമാനം. സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ ദേശീയദിനം ആഘോഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments