Friday, September 18, 2026
HomeAmericaഅമേരിക്കയില്ലെങ്കിൽ ലോകം ഊർജ്ജ പ്രതിസന്ധിയിൽ; ഇറാൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി വാൻസ്

അമേരിക്കയില്ലെങ്കിൽ ലോകം ഊർജ്ജ പ്രതിസന്ധിയിൽ; ഇറാൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി വാൻസ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിലുള്ള അമേരിക്കയുടെ പങ്കാളിത്തം അവസാനിപ്പിച്ച് മിഡിൽ ഈസ്റ്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ ലോകം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വൻസ് മുന്നറിയിപ്പ് നൽകി. ‘ഓൾ-ഇൻ സമ്മിറ്റ്’ കൺവെൻഷനിൽ ബുധനാഴ്ച രാവിലെ ഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോൾ ഈ വിഷയത്തിൽ നിരാശ പ്രകടിപ്പിക്കുന്നവരോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും, അമേരിക്ക മിഡിൽ ഈസ്റ്റിനോട് “നിങ്ങൾ സ്വന്തം കാര്യം നോക്കൂ” എന്ന് പറഞ്ഞാൽ അത് ആഗോളതലത്തിൽ വലിയൊരു ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകും എന്നും വൻസ് വ്യക്തമാക്കി. ഇറാൻ കപ്പലുകൾക്ക് നേരെ വെടിയുതിർക്കുന്നത് തുടരുന്നിടത്തോളം കാലം ഈ സ്ഥിതിയായിരിക്കും ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ബോംബാക്രമണം ആരംഭിച്ച ശേഷമാണ് ഇറാൻ ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ലക്ഷ്യമിട്ടുതുടങ്ങിയത്. അതുവരെ യാതൊരു തടസ്സവുമില്ലാതെ കപ്പൽ ഗതാഗതം നടന്നിരുന്ന ഈ പാതയിലൂടെയുള്ള സഞ്ചാരം, വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ തടസ്സപ്പെടുത്തിയത്. ലോകത്തിലെ മൊത്തം എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനവും കടന്നുപോകുന്ന പ്രധാന ഭാഗമാണിത്.

പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത് ഉത്തരവാദിത്തപരമായ നടപടിയാണെന്ന് വൻസ് വിശേഷിപ്പിച്ചു. മേഖലയിലെ അമേരിക്കൻ ആസ്തികൾ സംരക്ഷിക്കുന്നതിനൊപ്പം, ലോകത്തെ ഊർജ്ജ വിപണിയിലേക്ക് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത ഉറപ്പാക്കാനും പ്രസിഡന്റ് ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചതുമുതൽ എണ്ണ, പ്രകൃതിവാതക വിലകളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഓഗസ്റ്റ് 25-ന് 87 ഡോളറായി കുറഞ്ഞിരുന്നെങ്കിലും, ബുധനാഴ്ചയോടെ അത് വീണ്ടും ബാരലിന് 107 ഡോളറായി ഉയർന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ വില ബാരലിന് 120 ഡോളർ വരെ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments