Tuesday, September 1, 2026
HomeAmericaകാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം: അന്വഷണം പുരോഗമിക്കുന്നു

കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം: അന്വഷണം പുരോഗമിക്കുന്നു

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ ദുരൂഹതയേറുന്നു. ഇവരുടെ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഉറ്റസുഹൃത്തുക്കളായ ഇവരുടെ ഇടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ഇരട്ടക്കൊലയുടെ നടുക്കത്തിലാണ് യുഎസിലെ മലയാളി സമൂഹം. ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാകാം ഈ അക്രമത്തിന് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അമേരിക്കയിലെ കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് അടുത്ത സുഹൃത്തുക്കളായിരുന്ന മൂന്ന് മലയാളി യുവതികളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. തൃശൂര്‍ പീച്ചി/മണ്ണുത്തി സ്വദേശിനിയായ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതേ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിച്ചിരുന്ന മലയാളി യുവതിയായ അനിലയെ അമേരിക്കന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന്, പാര്‍ക്കിങ് ലോട്ടില്‍ വാഹനാപകടം നടക്കുകയും ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മില്‍പിറ്റാസ് പൊലീസ് ഉദ്യോഗസ്ഥര്‍ മില്‍ ക്രീക്ക് അപാര്‍ട്‌മെന്റില്‍ എത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒരു നീല നിറത്തിലുള്ള എസ് യുവി പ്രദേശത്ത് നിന്ന് പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

ഉദ്യോഗസ്ഥര്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഇടിച്ച വാഹനം അടുത്തുള്ള പാര്‍ക്കിങ് ലോട്ടില്‍ കണ്ടെത്തുകയും ചെയ്തു. വാഹനത്തിന് അപകടത്തില്‍ കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു. പിന്നാലെ ഇതേ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന 32 വയസ്സുകാരിയായ അനിലയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments