Saturday, August 29, 2026
HomeNewsനേപ്പാളിൽ എന്താവശ്യത്തിനും ഇന്ത്യ തയ്യാർ: നിരാകരിച്ച് നേപ്പാൾ

നേപ്പാളിൽ എന്താവശ്യത്തിനും ഇന്ത്യ തയ്യാർ: നിരാകരിച്ച് നേപ്പാൾ

നേപ്പാളിലെ പ്രകൃതിദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെയും എൻ.ഡി.ആർ.എഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ നിർദ്ദേശം നേപ്പാൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്താവശ്യത്തിനും ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലിനെ ടെലിഫോണിൽ അറിയിച്ചു. നിലവിൽ തുരങ്കത്തിൽ തിരച്ചിൽ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാൾ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നേപ്പാളിൽ 320 ഇന്ത്യക്കാരെയും 100 ഇന്ത്യൻ വംശജരെയും കണ്ടെത്താനുണ്ടെന്ന സാഹചര്യത്തിലാണ് കരസേനയെയും വ്യോമസേനയെയും എൻ.ഡി.ആർ.എഫ് സംഘങ്ങളെയും അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചത്. ബെയ്‌ലി പാലം നിർമ്മിക്കാനും തിരച്ചിലിനുള്ള അത്യാധുനിക ഉപകരണങ്ങളുമായി സൈന്യത്തെയും ഹെലികോപ്റ്ററുകളെയും വിട്ടുനൽകാനും ഇന്ത്യ സജ്ജമാണ്. എന്നാൽ വിദേശ സേനകളെ നേരിട്ട് അനുവദിക്കുന്നതിൽ നേപ്പാൾ കാട്ടുന്ന ജാഗ്രത കാരണം ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

നേപ്പാളിന്റെ അഭ്യർത്ഥനപ്രകാരം തുരങ്കങ്ങളിൽ തിരച്ചിൽ നടത്തുന്നതിന് വൈദഗ്ധ്യമുള്ള ഒരു സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ട്. ഇതിനുപുറമെ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം കാഠ്മണ്ഡുവിലെത്തും. 2015-ലെ ഭൂകമ്പ സമയത്ത് വിദേശ സേനകൾ നടത്തിയ തിരച്ചിലുകൾ പ്രാദേശികമായ എതിർപ്പുകൾക്ക് കാരണമായിരുന്നു. ഇതാണ് നിലവിൽ വിദേശ സേനകൾക്ക് പ്രവേശനാനുമതി നൽകാൻ നേപ്പാൾ മടിക്കുന്നതെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments