Tuesday, August 25, 2026
HomeAmericaഇറാനെ ആഗോളതലത്തിൽ പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി ട്രംപ് ഭരണകൂടം

ഇറാനെ ആഗോളതലത്തിൽ പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആറ് മാസം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇറാനെ ആഗോളതലത്തിൽ പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം. ‘സാമ്പത്തിക ഡി-ഡേ’ (economic D-Day) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുതിയ നീക്കത്തിലൂടെ ഇറാനുമായി ബിസിനസ്സ് ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് സാമ്പത്തിക ഉപരോധങ്ങൾ വിപുലീകരിക്കാൻ യുഎസ് തീരുമാനിച്ചു. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തലാക്കാൻ ലോകരാജ്യങ്ങൾക്ക് യുഎസ് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം ആഗോള ഡോളർ വിനിമയ സംവിധാനത്തിൽ നിന്ന് ഇവരെ പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.


ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്കോട്ട് ബെസെന്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇറാൻ എണ്ണക്കടത്തിനും ഉപരോധങ്ങൾ മറികടക്കാനുമായി ഉപയോഗിക്കുന്ന ഓരോ സാമ്പത്തിക ശൃംഖലയെയും ഇടനിലക്കാരെയും തങ്ങൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ ഇറാന്റെ ആണവ, മിസൈൽ, സൈബർ, എണ്ണ വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അറുപതോളം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്ക് നേരെ യുഎസ് ട്രഷറി ഉപരോധം പ്രഖ്യാപിച്ചുകഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments