Sunday, August 23, 2026
HomeNewsകാനഡയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക: ദ്രോഹിക്കാനും ഭിന്നിപ്പിക്കാനും...

കാനഡയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക: ദ്രോഹിക്കാനും ഭിന്നിപ്പിക്കാനും നോക്കേണ്ടന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ : വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ചർച്ചകൾ പൂർണ്ണമായി പരാജയപ്പെട്ടതിന് പിന്നാലെ കാനഡയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക പുതുതായി 50 ശതമാനം വരെ ഇറക്കുമതി നികുതി (താരിഫ്) ചുമത്തി. അമേരിക്കയുടെ ഈ നടപടി കടുത്ത ‘തെറ്റായ കണകൂട്ടൽ’ ആണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു. നമ്മളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും, രാജ്യം ഇപ്പോൾ ഒരു ‘വ്യാപാര യുദ്ധത്തിലാണെന്നും’ ശനിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടിക്ക് സെപ്റ്റംബർ 8 മുതൽ കാനഡയും ശക്തമായ മറുപടി നൽകും. യുഎസ് ചുമത്തിയ നികുതിക്ക് തുല്യമായ തുക (ഡോളറിന് ഡോളർ എന്ന കണക്കിൽ) അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും ചുമത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റീൽ, ഡയറി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയ്ക്കായിരിക്കും കാനഡ പ്രധാനമായും നികുതി ഏർപ്പെടുത്തുക.

അവസാന നിമിഷത്തെ മാറ്റങ്ങൾ ചർച്ചകൾ തകർത്തു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ അനുകൂലമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ ചർച്ചകൾ അപ്രതീക്ഷിതമായി തകരുകയായിരുന്നു. കരാറിൽ അവസാന നിമിഷം അമേരിക്കക്കാർ ‘അന്യായവും’ ‘സാമ്പത്തിക വിരുദ്ധവുമായ’ കടുത്ത നിബന്ധനകൾ തിരുകിക്കയറ്റാൻ ശ്രമിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് കാനഡ ആരോപിച്ചു. മറ്റു രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള കാനഡയുടെ പരമാധികാരത്തെ തടയുന്ന വ്യവസ്ഥകൾ അമേരിക്ക മുന്നോട്ട് വെച്ചതായി കാർണി ചൂണ്ടിക്കാട്ടി.

എന്നാൽ കാനഡ മുൻപ് സമ്മതിച്ചിരുന്ന വ്യവസ്ഥകളിൽ നിന്ന് പിന്മാറിയെന്നും പുതിയ ആവശ്യങ്ങൾ ഉന്നയിച്ചെന്നുമാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ കുറ്റപ്പെടുത്തിയത്. നിലവിൽ ചർച്ചകൾ പുനരാരംഭിക്കാൻ പദ്ധതികളൊന്നുമില്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.വിലക്കയറ്റവും തൊഴിൽ നഷ്ടവും ഭീഷണി ഉയർത്തുന്നുപുതുതായി പ്രഖ്യാപിച്ച 50% നികുതി കാനഡയുടെ ഏകദേശം 28 ബില്യൺ കനേഡിയൻ ഡോളർ വരുന്ന ഇറക്കുമതിയെ നേരിട്ട് ബാധിക്കും. വൈൻ, സിമന്റ്, വസ്ത്രങ്ങൾ, ഹോക്കി ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎസിൻ്റെ ഈ കടുത്ത തീരുമാനം മൂലം കാനഡയിൽ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ക്യൂബെക്ക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ് മുന്നറിയിപ്പ് നൽകി.

അതേസമയം, ട്രംപിന്റെ ഈ നയം അമേരിക്കൻ ഉപഭോക്താക്കൾക്ക് വൻ വിലക്കയറ്റത്തിന് കാരണമാകുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

പ്രതിപക്ഷവും പ്രവിശ്യകളും പ്രധാനമന്ത്രിക്ക് ഒപ്പം

അമേരിക്കയുടെ ഭീഷണിക്കുമുന്നിൽ വഴങ്ങാതെ ചർച്ചകളിൽ നിന്ന് പിന്മാറിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനത്തിന് കാനഡയിൽ വലിയ രാഷ്ട്രീയ പിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവറും പ്രവിശ്യാ നേതാക്കളായ ഡഗ് ഫോർഡും (ഒന്റാറിയോ), ഡേവിഡ് ഇബിയും (ബ്രിട്ടീഷ് കൊളംബിയ) പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയുടെ കടുത്ത നിബന്ധനകൾ കാനഡയെ സാമ്പത്തികമായി അവരുടെ ഒരു 51-ാമത്തെ സംസ്ഥാനമാക്കുന്നതിന് തുല്യമാണെന്നും അത് കനേഡിയൻമാർക്ക് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഡേവിഡ് ഇബി വ്യക്തമാക്കി.

വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറായ യുഎസ്എംസിഎ അടുത്ത 16 വർഷത്തേക്ക് കൂടി പുതുക്കാൻ കാനഡയും മെക്സിക്കോയും ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക അതിന് തയ്യാറായിരുന്നില്ല. നിലവിലെ ചർച്ചകളുടെ തകർച്ച ഈ സഖ്യത്തിൻ്റെ ഭാവിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments