Monday, August 10, 2026
HomeAmericaസ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും വർണാഭമാക്കാൻ ഒരുങ്ങി മാപ്പ്

സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും വർണാഭമാക്കാൻ ഒരുങ്ങി മാപ്പ്

സജു വർഗീസ്

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലോഡൽഫിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും, ഓണാഘോഷവും ഏറ്റവും വിപുലവും വർണ്ണാഭവുമായി ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മൂന്നുമണിക്ക് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുവാനുള്ള വമ്പിച്ച ഒരുക്കങ്ങൾ പൂർത്തിയായി.
മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക്, സംസ്കാരത്തിന്റെയും, പാരമ്പര്യത്തെയും മറക്കാനാവാത്ത ഒരു സായാഹ്നത്തിനായി തയ്യാറെടുക്കൂ മാപ്പിനൊപ്പം.

ഈ ആഘോഷങ്ങൾക്ക് പ്രൗഡിയും മാറ്റും പകരാൻ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത് ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സംരംഭകനും സാമൂഹിക പ്രവർത്തകനും കേരള സർക്കാരിന്റെ കാബിനറ്റ് പദവിയോടുകൂടിയ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചുവരുന്ന അ പു ജോൺ ജോസഫ് എംഎൽഎ യും മലയാള കോമഡി സിനിമകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആൻറണിയുമാണ്.

ഓണപ്പൂക്കളം ,തിരുവാതിര, കേരളത്തിന്റെ തനതായ നാടൻ കലകൾ ,വൈവിധ്യമാർന്ന കലാപരിപാടികൾ ,എന്നിവ ആസ്വദിക്കുന്നതിനും വിഭവസമൃദ്ധമായ പരമ്പരാഗത സദ്യയിൽ പങ്കുചേരുന്നതിനും മാപ്പിന്റെ പ്രസിഡൻറ് കൊച്ചുമോൻ വയലത്തും ഭരണസമിതിയും നിങ്ങളെ കുടുംബസമേതം ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

സിംഗിൾ ടിക്കറ്റ് 30 ഡോളർ, ഫാമിലി ടിക്കറ്റ് രണ്ട് അഡൾട്ട്, രണ്ട് കിഡ്സ് 60 ഡോളർ എന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ് .
സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ഈ പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു. വരൂ… മാപ്പിനൊപ്പം ഒരുമിച്ച് സ്വാതന്ത്ര്യ ദിനത്തിന്റെയും ഓണത്തിന്റെയും സന്തോഷം പങ്കിടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments