Monday, August 10, 2026
HomeAmericaസാജ് കവിന്റെഅരികത്തിന് ഫൊക്കാനയുടെ ‘മെളം മാസ്ട്രോ’ പുരസ്കാരം

സാജ് കവിന്റെഅരികത്തിന് ഫൊക്കാനയുടെ ‘മെളം മാസ്ട്രോ’ പുരസ്കാരം

പെൻസിൽവാനിയ: ഉത്തര അമേരിക്കൻ മലയാളി സമൂഹത്തിന്റെ കലാപാരമ്പര്യത്തിന് പുതിയ ചരിത്രം കുറിച്ച “Largest Melam Ensemble” ഗിന്നസ് ലോകറെക്കോർഡ് നേട്ടത്തിന്റെ ഭാഗമായി, സാജ് കവിന്റെഅരികത്തിന് “മെളം മാസ്ട്രോ അവാർഡ്” നൽകി ആദരിച്ചു. ഫൊക്കാന അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി പെൻസിൽവാനിയയിലെ കലഹാരി റിസോർട്ട്സിൽ നടന്ന ചരിത്ര ചെണ്ടമേളത്തിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് സാജ് കവിന്റെഅരികത്തിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചത്. 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ നടന്ന കൺവൻഷനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെണ്ടകലാകാരന്മാരെയും ആശാന്മാരെയും ഒരുമിപ്പിച്ച് സംഘടിപ്പിച്ച ഈ മഹാചെണ്ടമേളം “Largest Melam Ensemble” എന്ന ഗിന്നസ് ലോകറെക്കോർഡിലേക്ക് ഉയർന്നിരുന്നു. മാസങ്ങളോളം നീണ്ട പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ഫലമായാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ഈ മഹാസംരംഭത്തിന്റെ വിജയത്തിൽ സാജ് കവിന്റെഅരികത്തിന് സജീവ പങ്കാളിത്തവും മികച്ച പ്രകടനവും ശ്രദ്ധേയമായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഒരുമിപ്പിച്ച് ഒരേ താളത്തിലും അച്ചടക്കത്തിലും ചരിത്രമേളത്തിന് സജ്ജരാക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.


ഫൊക്കാന പ്രസിഡന്റ് ഡോ. സാജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് സാജ് കവിന്റെഅരികത്തിന് “Melam Maestro Award” സമ്മാനിച്ചത്. ഗിന്നസ് ലോകറെക്കോർഡ് നേട്ടത്തിനൊപ്പം ലഭിച്ച ഈ അംഗീകാരം, ഉത്തര അമേരിക്കയിലെ ചെണ്ടകലയുടെ വളർച്ചയ്ക്കും മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്കും നൽകിയ സാജ് കവിന്റെഅരികത്തിന്റെ സംഭാവനയ്ക്കുള്ള ആദരവായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments