Monday, August 10, 2026
HomeAmericaഇറാൻ യുദ്ധം ആയുധ ശേഖരം ചോർത്തുന്നു: ആയുധ ഉത്പാദനം അടിയന്തരമായി കുത്തനെ കൂട്ടാൻ നിർദ്ദേശം നൽകി...

ഇറാൻ യുദ്ധം ആയുധ ശേഖരം ചോർത്തുന്നു: ആയുധ ഉത്പാദനം അടിയന്തരമായി കുത്തനെ കൂട്ടാൻ നിർദ്ദേശം നൽകി യുഎസ് പെന്‍റഗൺ

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ യുഎസിന്‍റെ സൈനിക ആയുധ ശേഖരത്തിൽ വൻ കുറവ് സംഭവിക്കുന്നുവെന്ന ആശങ്ക ശക്തമാകുന്നു. ഇതിനെത്തുടർന്ന് ആയുധ ഉത്പാദനം പരമാവധി വേഗത്തിലാക്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയം രാജ്യത്തെ മുൻനിര പ്രതിരോധ നിർമ്മാണ കരാറുകാർക്ക് കടുത്ത നിർദ്ദേശം നൽകി. ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയ്ൻബെർഗ് ബുധനാഴ്ച അയച്ച ഔദ്യോഗിക മെമ്മോയിലാണ് ഈ നിർദ്ദേശമുള്ളത്. നിർണ്ണായക ശേഷിയുള്ള ആയുധങ്ങളുടെ ഉത്പാദനവും വിതരണവും വേഗത്തിലാക്കുന്നതിനായി ‘കൂടുതൽ വേഗതയേറിയതും ആക്രമണോത്സുകവുമായ പദ്ധതികൾ’ അടുത്ത 21 ദിവസത്തിനകം സമർപ്പിക്കാൻ മന്ത്രാലയം വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടു.പ്രമുഖ അമേരിക്കൻ പത്രമായ വാഷിംഗ്ടൺ പോസ്റ്റാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. ഓഗസ്റ്റ് 5-ന് അയച്ച മെമ്മോ യഥാർത്ഥമാണെന്ന് ചീഫ് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സി.എൻ.എന്നിനോട് (CNN) സ്ഥിരീകരിച്ചു. കോൺഗ്രസിന്റെ പരിഗണനയിലിരിക്കുന്ന 2028 സാമ്പത്തിക വർഷത്തെ ബജറ്റിൽ തങ്ങളുടെ പ്രതിരോധ വ്യവസായ അടിത്തറ ശക്തമാക്കാൻ ആവശ്യമായ തുക വകയിരുത്താൻ ഈ മെമ്മോ സഹായകരമാകുമെന്നും, നിലവിൽ ക്യാപിറ്റോൾ ഹില്ലിൽ പരിഗണനയിലുള്ള 2027-ലെ ബജറ്റ് ഈ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെന്റഗണിന്റെ നടപടിയെ ന്യായീകരിച്ച പാർനെൽ, പ്രതിരോധ നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നത് പുതിയ കാര്യമല്ലെന്ന് പറഞ്ഞു. ഭീഷണികളുടെ വേഗതയ്ക്കനുസരിച്ച് ആയുധങ്ങൾ വേഗത്തിൽ നിർമ്മിച്ച് നൽകാൻ പഴയതും സങ്കീർണ്ണവുമായ യു.എസ് ആയുധ ശേഖരണ സംവിധാനങ്ങൾ പരിഷ്കരിക്കുകയാണ് ഡെപ്യൂട്ടി സെക്രട്ടറി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments