Monday, June 29, 2026
HomeAmericaആക്രമണം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായതായി റിപ്പോർട്ട്

ആക്രമണം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായതായി റിപ്പോർട്ട്

ആക്രമണം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ തമ്മിൽ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ചർച്ച നടത്തും.അമേരിക്കൻ മാധ്യമമായ ആക്സിയോസ് ആണ് വിവരം പുറത്തുവിട്ടത്. നേരത്തെ സ്വിറ്റ്സർലണ്ടിൽ ചൊവ്വാഴ്ച നടക്കാനിരുന്ന ചർച്ചയാണ് ദോഹയിലേക്ക് മാറ്റിയത്.ഹോർമുസിലെ കപ്പൽഗതാഗതം സംബന്ധിച്ച തർക്ക വിഷയമാണ് ദോഹയിൽ ചർച്ചയാകുക.ഹോർമുസിൽ പുതിയ ജലപാത അംഗീകരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച സംഘർഷം ആരംഭിച്ചത്.

പതിനൊന്ന് ദിവസം മുമ്പ് , ജൂൺ 18-നാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാൻ കരാറിൽ ഒപ്പിട്ടത്. പശ്ചിമേഷ്യയിലെ എട്ട് അമേരിക്കൻ സൈനിക താവളങ്ങൾ തകർത്തതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. ഗോലാൻ കുന്നുകൾക്കടുത്തുള്ള സിറിയൻ അതിർത്തി പ്രദേശത്ത് ഇസ്രയേൽ ഷെല്ലാക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments