Saturday, June 6, 2026
HomeSportsശ്രേയസ് അയ്യർ ഇനി കുട്ടി ക്രിക്കറ്റിന്റെ ക്യാപ്റ്റൻ: വൈഭവ് സൂര്യവംശിയും ഇന്ത്യൻ ടീമിൽ

ശ്രേയസ് അയ്യർ ഇനി കുട്ടി ക്രിക്കറ്റിന്റെ ക്യാപ്റ്റൻ: വൈഭവ് സൂര്യവംശിയും ഇന്ത്യൻ ടീമിൽ

മുംബൈ : ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമില്‍ വൻ അഴിച്ചുപണി. സൂര്യകുമാർ യാദവിനെ പൂർണമായും ഒഴിവാക്കി ശ്രേയസ് അയ്യരെ പുതിയ ട്വന്റി-20 ക്യാപ്റ്റനായി പ്രഖ്യാപിച്ച്‌ ബിസിസിഐ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. 16 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ട്വന്റി-20 പരമ്പരകള്‍ക്കും സെപ്‌തംബർ ഓക്ടോബർ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിനെയാണ് ശ്രേയസ് അയ്യർ നയിക്കുക.

കൂടാതെ, ഐപിഎല്ലില്‍ തരംഗമായി മാറിയ 15 കാരൻ വൈഭവ് സൂര്യവംശിയെ മൂന്ന് സ്ക്വാഡുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മൊത്തം നാല് വ്യത്യസ്ത സ്ക്വാഡുകളെയാണ് ബിസിസിഐ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്‍ റെക്കോർഡ് പരിഗണിച്ചാണ് വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അഗാർക്കർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments